അവതാരിക

ഓര്‍‌മ്മയിലെന്റെ ഗ്രാമം എന്ന ഈ അക്ഷരോപഹാരം കൈരളിക്ക്‌ സമര്‍‌പ്പിക്കുകയാണ്‌. ഒട്ടേറെ വൈവിധയ്ങ്ങളുള്‍കൊള്ളുന്ന ഈ ഉപഹാരത്തെക്കുറിച്ച് ചെറിയൊരു വിശദീകരണം.

പള്ളി മദ്രസ്സാ പരിപാലന സമിതികളുടെ ഒരു സുവനീര്‍ വാര്‍പ്പ്‌ മാതൃകയുടെ വരവടിയില്‍ ഈ പെരിങ്ങാടിന്റെ പെരുമയെ താരതമ്യം ചെയ്യാന്‍ സാധിച്ചുകൊള്ളണമെന്നില്ല.കാരണം ഇതിന്റെ കെട്ടും മട്ടും ഉള്ളടക്കവും പ്രതിപാധന രീതിയും തികച്ചും ഭിന്നമാണ്‌.

തിരുനെല്ലൂര്‍ പെരിങ്ങാട്‌ എന്നീ ഇരട്ടനാമങ്ങളില്‍ അറിയപ്പെടുന്ന കൊച്ചു ഗ്രാമത്തിലെ ദേവാലയങ്ങളും വിദ്യാലയങ്ങളും അതിനോടനുബന്ധിച്ച ചരിത്ര പശ്ചാത്തലങ്ങളും പ്രഥമ പരിഗണനയോടെ വരച്ചിടാന്‍ ശ്രമിക്കുമ്പോഴും ഗ്രാഹതുരത്വം നിറഞ്ഞ ഏടുകള്‍ പുതിയ തലമുറയ്‌ക്ക്‌ പരിജയപ്പെടുത്തുക എന്നതത്രെ ഈ അക്ഷരക്കൂട്ടിന്റെ സവിശേഷമായ പ്രത്യേകത.

ഓര്‍‌മ്മയില്‍ എന്റെ ഗ്രാമം,എന്റെ ഗ്രാമം,അണയാത്ത വിളക്കുകള്‍,വ്യക്തി മുദ്രകള്‍,സാം‌സ്‌കാരികം,പ്രവാസ ലോകം,മാര്‍ഗ ദീപം,പഴയ താളുകള്‍ എന്നിങ്ങനെയുള്ള ശീര്‍‌ഷകങ്ങളിലാണ്‌ സുവനീര്‍ ഒരുക്കിയിരിക്കുന്നത്.

ഓരോ ഇടങ്ങളും ഇടത്താവളങ്ങളിലുമെത്തുമ്പോള്‍ ചരിത്രം പറഞ്ഞു തരുന്നത്‌ സമുഹത്തിനു പരുക്കേല്‍ക്കാത്തവിധം പകര്‍ത്തുകയും രേഖപ്പെടുത്തുകയും ഈ ഉപഹാരത്തിലൂടെ പ്രകാശിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്‌തിട്ടുണ്ട്‌. തിരുനെല്ലുരിന്റെ ഭൂതവും വര്‍ത്തമാനവും ഭാവിയും എന്നമട്ടില്‍ എളിയ തോതില്‍ എഴുതിഫലിപ്പിക്കാനുള്ള തീവ്രമായ അഭിലാഷമാണ്‌ ഈ സാഹസികതയുടെ പ്രചോദനം.ചുരുക്കത്തില്‍ ഒരു ചരിത്ര പുസ്‌തകം പോലെ പുതിയ തലമുറക്ക്‌ ഉപകാരപ്പെടണമെന്ന തീവ്രമായ സദുദ്ധേശത്തോടെയാണ്‌ പിന്നണി പ്രവര്‍‌ത്തനങ്ങള്‍ നടന്നത്‌.

ക്രിയാത്മകമായ ഈ സംരംഭത്തില്‍ ഭാഗഭാക്കുകളാകുകയും ആശീര്‍വദിക്കുകയും അനുഗ്രഹിക്കുകയും ഈ ഉപഹാരത്തെ സ്വീകരിക്കുകയും വേണമെന്ന്‌ സവിനയം അഭ്യര്‍ഥിക്കുന്നു.

0 comments:

Post a Comment

Note: Only a member of this blog may post a comment.